1 മായയാമീ ലോകം ഇതു മാറും നിഴൽ പോലെ
മാറും മണ്ണായ് വേഗം നിൻ ജീവൻ പോയിടും
ആനന്ദത്താൽ ജീവിതം മനോഹരമാക്കാം
എന്നു നിനക്കരുതേ ഇതു നശ്വരമാണേ
പൂപോൽ ഉണങ്ങിടും നിൻ ജീവിതം
പെട്ടെന്നൊടുങ്ങിടും
2 നന്നായ് എന്നും വാഴാം ഈ ഭൂവിൽ നിനയ്ക്കേണ്ട
മണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ;- പൂപോൽ...
3 സ്വർഗീയ പറുദീസയിൽ പോകുവാൻ നിനക്കാശയോ ?
സ്വർല്ലോകത്തിൻ ഉടയവനെ സ്വീകരിച്ചിടൂ;- പൂപോൽ...