Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 288 times.
Bhaktharil vathsalyamulla daivame

1 bhaktaril vathsalyamulla daivame nin priyanami
marthyanil kaninju shakthi nalkanam-loka
shakthiye jayichu jevichiduvan

2 andhakara prabhu thante thanthramororo vidhattil 
chanthamodayachidunnu santhatha?-ente
bandhuve chinthikkanam njaan nin hitam;-

3 aarumen jevithapatha thuchamakkidathavannam
karyamayen nila ninnil kakkanam-ennil
saramam salgunangkal vilangkanam;-

4 kristhuvin pratyakshatha nalethrayum vegathilennangku orthu njaan nithyavum kathirikkanam-nalla
shraddhayoden jevitham nayikkenam;-

Tune of : ente daivam mahathvathil

ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ

1 ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ പ്രിയനാമീ 
മർത്ത്യനിൽ കനിഞ്ഞു ശക്തി നൽകണം-ലോക
ശക്തിയെ ജയിച്ചു ജീവിച്ചിടുവാൻ

2 അന്ധകാരപ്രഭു തന്റെ തന്ത്രമോരോരോ വിധത്തിൽ 
ചന്തമോടയച്ചിടുന്നു സന്തതം-എന്റെ
ബന്ധുവേ ചിന്തിക്കണം ഞാൻ നിൻ ഹിതം;-

3 ആരുമെൻ ജീവിതപാത തുച്ഛമാക്കിടാത്തവണ്ണം
കാര്യമായെൻ നില നിന്നിൽ കാക്കണം-എന്നിൽ
സാരമാം സൽഗുണങ്ങൾ വിളങ്ങണം;-

4 ക്രിസ്തുവിൻ പ്രത്യക്ഷത നാളെത്രയും വേഗത്തിലെന്ന
ങ്ങോർത്തു ഞാൻ നിത്യവും കാത്തിരിക്കണം-നല്ല
ശ്രദ്ധയോടെൻ ജീവിതം നയിക്കണം;-

രീതി: എന്റെ ദൈവം മഹത്ത്വത്തിൽ 

More Information on this song

This song was added by:Administrator on 15-09-2020