Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 831 times.
Devadhi deva sutha yahaam

devadhi deva sutha yahaam shashvathane nin
dasaril vankrupa pakarnniduvan
vazhthi pukazhthidunne

1 aashritharkkabhayam arulunnone
aalambam nee maathrame
aazhiyin alakalpol pakarnneeduka
alavatta snehamennil;-

2 vaanam bhoovakkinal chamachavane
vakkumaaraathavane
vagdatham enikkaaythannavane-njaan
vanjchayay kaathidunne;-

3 aare vishvasichathennariyunnu njaan
avanente upanidhiye
anthyam vare enne kaathiduvaan
avan mathiyayavane;-

4 kashdangal adikkadi eeridilum
kalangathe ninneeduvaan
kazhukupol puthubalam dharicheeduvaan-avan
karangalil thanirikkaam;-

5 vagdatham akhilavum niraverrunne
varavin naal aduthidunne
vanjchayodavanay kathidunnor annu
vinpuram pookidume;-

ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻ

ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻ
ദാസരിൽ വൻകൃപ പകർന്നിടുവാൻ
വാഴ്ത്തി പുകഴ്ത്തിടുന്നേ

1 ആശ്രിതർക്കഭയം അരുളുന്നോനേ
ആലംബം നീ മാത്രമേ
ആഴിയിൻ അലകൾപോൽ പകർന്നീടുക
അളവറ്റ സ്നേഹമെന്നിൽ;-

2 വാനം ഭൂവാക്കിനാൽ ചമച്ചവനെ
വാക്കുമാറാത്തവനെ
വാഗ്ദത്തം എനിക്കായ് തന്നവനേ-ഞാൻ
വാഞ്ഛയായ് കാത്തിടുന്നേ;-

3 ആരെ വിശ്വസിച്ചതെന്നറിയുന്നു-ഞാൻ
അവനെന്റെ ഉപനിധിയേ
അന്ത്യം വരെ എന്നെ കാത്തിടുവാൻ
അവൻ മതിയായവനെ;-

4 കഷ്ടങ്ങൾ അടിക്കടി ഏറിടിലും
കലങ്ങാതെ നിന്നീടുവാൻ
കഴുകുപോൽ പുതുബലം ധരിച്ചീടുവാൻ-
അവൻ കരങ്ങളിൽ താണിരിക്കാം;-

5 വാഗ്ദത്തം അഖിലവും നിറവേറുന്നേ
വരവിൻ നാൾ അടുത്തിടുന്നേ
വാഞ്ഛയോടവനായ് കാത്തിടുന്നോർ
അന്നു വിൺപുരം പൂകിടുമേ;-

More Information on this song

This song was added by:Administrator on 16-09-2020