മമ മാനാസം പറയുന്നു
ഇനി താമസമില്ലെന്ന്(2)
യേശുവാനിൽ വരുവാൻ
അവന്റെ മാർവ്വിൽ ചാരാൻ(2)
കോടി വിശുദ്ധരുമായിട്ടേശു
വിൺ മേഘത്തിൽ വരുവാൻ- മമ മാനാ..
1 മഴമേഘങ്ങൾ വാനിൽ കാൺമിൻ
പീലിവിടർത്തും മയിൽ പോലെ(2)
ഉള്ളം തുള്ളുകായ് എന്നുള്ളം തുള്ളുകായ് (2)
കാഹള നാദം കാതിൽ കേട്ടെൻ
മനസ്സു കുളിർത്തീടാൻ;- മമ മാനാ..\
2 തീരത്തണയാൻ വെമ്പൽ കൊള്ളും
തിരമാലകൾ പോലെന്നുള്ളം(2)
വെമ്പൽ കൊള്ളുകായ് തിരുമുമ്പിലണഞ്ഞീടാൻ(2)
ചോര പകർന്നെൻ ജീവൻ
നൽകിയോന-രികിൽ ചേരാൻ;- മമ മാനാ..