Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 4737 times.
Yeshu vilikkunnu yeshu vilikkunnu
യേശു വിളിക്കുന്നു യേശു വിളിക്കുന്നു

യേശു വിളിക്കുന്നു യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു യേശു വിളിക്കുന്നു

1 ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ
എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ;- യേശു വിളി... 

2 കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
കനിവോടെ നിന്നെ കാത്തിടും താൻ;- യേശു വിളി…

3 മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ
താമസമെന്യ നീ വന്നീടുക;- യേശു വിളി…

4 സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലെ സ്നേഹം നൽകിടും താൻ;- യേശു വിളി...

More Information on this song

This song was added by:Administrator on 27-09-2020