1 എന്നെ നടത്തുവാൻ ശക്തനല്ലോ
എന്നെ കരുതുവാൻ ശക്തനല്ലോ
എന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻ
നീയെന്നും ശക്തനല്ലോ
നിന്റെ വാഗ്ദത്തം മാറുകില്ല
നിന്റെ വിശ്വസ്തത മാറ്റമില്ല
2 അഗ്നിനടുവിൽ ഞാൻ ആയിടിലും
യോർദ്ദാൻ കരകവിഞ്ഞൊഴുകിയാലും
അഗ്നിനടുവിലും യോർദ്ദാൻ കരയിലും
നീയെന്നെ നടത്തുമല്ലോ;- നിന്റെ...
3 സിംഹക്കുഴിയിൽ ഞാൻ ആയിടിലും
പത്മോസ് ദ്വീപിൽ ഞാൻ ഏകനായാലും
സിംഹക്കുഴിയിലും പത്മോസ് ദ്വീപിലും
നീയെന്നെ കാക്കുമല്ലോ;- നിന്റെ...