Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 5196 times.
Devasutha santhathikale vishuddhare

1 devasutha santhathikale vishuddhare
devapura vasikalodennu chernnidum
sobhana puramathil rajanodukude naam
modal vasippan pokam namukke

2 akkare nadethiya vishuddha sam’ghakkaar
kaathu parkunnundu naamum chernniduvanayi
aanandakkaram neetti etam punchiri thuki
vilichedunu pokam namukke

3 duthar samgham halleluyaa paadi aarkkunnu
vishramam kudathe kherubi sraphikalithaa
geetha’modamodennum vaazhthedunnu parane
pokam namukke seeyon purayil

4 thullayamilla thejassil vilangkidum swornna
pattanakkarayavare ennu kandidum
muthu gopurangalal shobhana therukkale
kanunnundathal prebha purathe

5 andhathayakannanantha nithya raajyame-ihe
andhakaara sindhuvil uzhannedunnengal
enneyayachidum thava neethiyin kathirone
thaamasikkalle seeyon raajaave

ദേവസുതസന്തതികളേ വിശുദ്ധരേ ദേവപുര

1 ദേവസുതസന്തതികളേ വിശുദ്ധരേ
ദേവപുരവാസികളോടെന്നു ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വസിപ്പാൻ പോകാം നമുക്ക്

2 അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
വിളിച്ചിടുന്നു പോകാം നമുക്ക്;-

3 ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻപുരിയിൽ;-

4 തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ എന്നു കണ്ടിടും
മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ
കാണുന്നുണ്ടതാൽ പ്രഭാപുരത്തെ;-

5 അന്ധതയകന്നനന്ത നിത്യരാജ്യമെ-ഇഹെ
അന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ
എന്നെയയച്ചിടും തവ നീതിയിൻ കതിരോനെ
താമസിക്കല്ലെ സീയോൻ രാജാവെ;-

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Devasutha santhathikale vishuddhare