അത്യുന്നതനാം ദൈവമേ
ആരാധിക്കുന്നു നിന്നെ ഞാൻ
യോഗ്യത എന്നിൽ ഇല്ലാ
എന്നാലും നിൻ കൃപ യോഗ്യമാക്കും
അബ്ബാ പിതാവേ സൃഷ്ടാവാം ദൈവമേ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധന
യേശുകർത്താവേ ദൈവപുത്രനെ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധന
പരിശുദ്ധാത്മാവേ ആശ്വാസദായക
ആരാധന ആരാധന
ഹൃദയംഗമമാം ആരാധന
അത്ഭുതമന്ത്രിയെ വീരനാം ദൈവമേ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധന
നിത്യപിതാവേ സമാധാന പ്രഭുവേ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധന
റാഫ യഹോവ സൗഖ്യദായക
ആരാധന ആരാധന
ഹൃദയംഗമമാം ആരാധന
നിസ്സി യഹോവ എൻ ജയപതാക നീ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധന
യീരെ യഹോവ ദാതാവാം ദൈവമെ
ആരാധന ആരാധന
ഹൃദയംഗമമാം ആരാധന