Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 494 times.
Kastanastashodhanakal vannupokilum

Kastanastashodhanakal vannupokilum
adhivyadhi peedakal vannucherilum
illenikku duhkhamonnumi yatrayil
ente karthanennumen koodeyullatal (2)
                         
thedi vannidum ente snehitan
rogashayyayil njan ekanakilum
theerthidumente vyadhikalellam
snehamodennum soukhyadayakan (2) (kasta..)
                         
chare ninnidum ente raksakan
simhakkudathil njan pettu pokilum
pokkidumente adhikalellam
divyavachanathin shaktiyalennum. (2) (kasta..)
                         
kaividillenne ente nayakan
kaalidari njan veenupokilum
kattidumenne ente palakan
kaikkunjupol tan maridamatil (2) (kasta..)

 

കഷ്ടനഷ്ടശോധനകള്‍ വന്നുപോകിലും

കഷ്ടനഷ്ടശോധനകള്‍ വന്നുപോകിലും
ആധിവ്യാധി പീഡകള്‍ വന്നുചേരിലും
ഇല്ലെനിക്കു ദുഃഖമൊന്നുമീ യാത്രയില്‍
എന്‍റെ കര്‍ത്തനെന്നുമെന്‍ കൂടെയുള്ളതാല്‍ (2)
                         
തേടി വന്നിടും എന്‍റെ സ്നേഹിതന്‍
രോഗശയ്യയില്‍ ഞാന്‍ എകനാകിലും
തീര്‍ത്തിടുമെന്‍റെ വ്യാധികളെല്ലാം
സ്നേഹമോടെന്നും സൌഖ്യദായകന്‍ (2) (കഷ്ട..)
                         
ചാരെ നിന്നിടും എന്‍റെ രക്ഷകന്‍
സിംഹക്കൂടതില്‍ ഞാന്‍ പെട്ടു പോകിലും
പോക്കീടുമെന്‍റെ ആധികളെല്ലാം
ദിവ്യവചനത്തിന്‍ ശക്തിയാലെന്നും. (2) (കഷ്ട..)
                         
കൈവിടില്ലെന്നെ എന്‍റെ നായകന്‍
കാലിടറി ഞാന്‍ വീണുപോകിലും
കാത്തിടുമെന്നെ എന്‍റെ പാലകന്‍
കൈക്കുഞ്ഞുപോല്‍ തന്‍ മാറിടമതില്‍ (2) (കഷ്ട..)
    

 

More Information on this song

This song was added by:Administrator on 07-02-2019