മടങ്ങി പോകാം പ്രിയരേ നാം മടങ്ങി പോകാം
ദൈവവിശ്വാസത്തിലേക്ക് മടങ്ങി പോകാം
ശുദ്ധരോടോന്നിച്ചങ്ങാർത്ത് പാടാം
ആ സ്വർഗ്ഗ കാനാനിൽ എത്തിടുവാൻ
കഴിഞ്ഞനാളുകളിൽ ശ്രവിച്ചതെല്ലാം
പാഴാക്കാതെ ഹൃത്തിൽ കാത്തിടുക
ഉറച്ചിടുക ജ്വലിച്ചിടുക
ദൈവവിശ്വാസത്തിൽ മുന്നേറിടാം
പാപത്തിൻ ക്ഷണിക സുഖങ്ങൾ വേണ്ട
പാപത്തെ ജയിപ്പാൻ യേശുമതി
ലോകം വേണ്ടതിൻ ഇമ്പം വേണ്ട
ക്രൂശിൻ പാദനോക്കി യാത്ര ചെയ്യാം