കാലം തികയാറായെൻ കാന്തൻ വരവിനായി
കാലമധികമില്ല കാഹളനാദം കേൾപ്പാൻ
1 ഭാരം പ്രയാസങ്ങളേറിടുമ്പോൾ
ഓർക്കുന്നു ഞാനെന്റെ സ്വർഗ്ഗവീട്
രോഗമോ ശോകമോ വേദനയോ
ഇല്ലവിടെ എന്നും സന്തോഷമേ
2 മൃത്യഭയമെന്നെ നേരിടുമ്പോൾ
കാണുന്നു ഞാനെന്റെ സ്വർഗ്ഗവീട്
നിത്യമായുള്ളാരു ജീവിതമോ
ഉണ്ടവിടെ എന്നും സന്തോഷമേ
3 ഈ ഭൂവിൽ പോർവിളി കേട്ടിടുമ്പോൾ
ഇമ്പസ്വരങ്ങളെന്റെ സ്വർഗ്ഗ വീട്ടിൽ
ഇല്ലാതായ് പോയാലീ മൺകൂടാരം
തേജസ്സുള്ളതാകും സന്തോഷമേ