ചിന്താകുലങ്ങൾ വേണ്ടാ
വല്ലഭൻ അരികിലുണ്ട്
ഭാരങ്ങൾ ഒന്നും വേണ്ടാ
കരുതുന്ന നാഥനുണ്ട്(2)
1 കഷ്ടത്തിൻ നടുവിൽ തുണയേകിടും
രോഗക്കിടക്കയിൽ വിടുവിച്ചിടും(2)
സാന്ത്വനം ഏകി ശാന്തി നൽകും
ആശ്വാസദായകൻ അരികിലുണ്ട്(2);- ചിന്താ...
2 വഴിയിൽ തളരാതെ പാലിച്ചിടും
ചിറകിൻ നിഴലിൽ ശരണം തരും(2)
ദിനവും പുതു മന്ന നൽകി തരും
അത്ഭുതനേശു അരികിലുണ്ട്(2);- ചിന്താ...
3 പ്രാർത്ഥനയ്ക്കുത്തരം നൽകുന്നവൻ
ഞെരുക്കത്തിൽ നിലവിളി കേൾക്കുന്നവൻ(2)
കണ്ണുനീർ കാണുമ്പോൾ മനസ്സലിയും
വല്ലഭൻ യേശു അരികിലുണ്ട്(2);- ചിന്താ...