ദൈവമേ നിനക്കു സ്തോത്രം പാടിടും
ഒരായിരം സ്തുതികള്‍ ഞാന്‍ കരേറ്റിടും
സന്താപകാലതും സന്തോഷകാലതും
എപ്പോഴുമെന്‍റെ നാവ് നിന്നെ വാഴ്ത്തുമേ
നിന്നെയറിഞ്ഞിടാതെ പോയ പാതയില്‍
നീയെന്നെതേടിവന്ന സ്നേഹമോര്‍ക്കുമ്പോള്‍
എന്‍ നാവതെങ്ങനെ മിണ്ടാതിരുന്നിടും
സ്തോത്രയാഗമെന്നും അര്പ്പിചീടും ഞാന്‍ ദൈവമേ....
പാപചെളിയില്‍ നിന്നും വീണ്ടെടുതെന്നെ
പാറയാം ക്രിസ്തനില്‍ സ്ഥിരപ്പെടുത്തിനീ
എന്‍ നാവില്‍ തന്നു നീ നവ്യസങ്കീര്‍ത്തനം
സ്തോത്രയാഗമെന്നും അര്പ്പിചീടും ഞാന്‍ ദൈവമേ....
എന്നെയനുദിനം വഴിനടത്തണം
വീഴാതെനിന്നടുക്കല്‍ എത്തിടുവനായ്
ആലംഭമായിടും ആത്മാവേ തന്നതാല്‍
സ്തോത്രയാഗമെന്നും അര്പ്പിചീടും ഞാന്‍ ദൈവമേ....
എന്‍ കണ്ണുനീരെല്ലാം തുടചിടുന്നു നീ
കണ്മണിപോലെ നിത്യം കാത്തിടുനെന്നെ
വന്‍ കൃപയോര്‍ക്കുമ്പോള്‍ എന്നുള്ളം തുള്ളുന്നേ
സ്തോത്രയാഗമെന്നും അര്പ്പിചീടും ഞാന്‍ ദൈവമേ