Malayalam Christian Lyrics

This song has been viewed 382 times.
Rajarajaneshu vaanil vanniduvaan

rajarajaneshu vaanil vanniduvaan kaalamaay
rajnji opheer thangkamalyam charthiduvaan kaalamaay

1 vegam vannidum vaanil vegam vannidum
yeshu raajane kandiduvaanaay
kankal kothikkunne ullam thudikkunne
bhaagya naalorkkumpol en paadam pongunne;-

2 sarvvadikkil ninnum chErnna Suddhanmaar
vaanamEghE thammil kaaNumpOL 
priyan than paadaththil muththam njaan cheythiTum
bhaagyanaaLOrkkumpOL en paadam pongngunnE;-

3 yeshu manavaalan vannidum naalil
vaana maddhye panthalorungum
purvva bhakthanmaarellaam saakshikalaayidum
sarvvaamga sundaran kaanthaye cherkkum;-

4 kaanthanorukkum svarnna medakal
thangkatherukkalethra shobhitham
svarppuram ente svanthamaaytherum
bhagya naalorkkumpolen paadam pongunne;-

രാജരാജനേശു വാനിൽ വന്നിടുവാൻ

രാജരാജനേശു വാനിൽ വന്നിടുവാൻ കാലമായ്
രാജ്ഞി ഓഫീർ തങ്കമാല്യം ചാർത്തിടുവാൻ കാലമായ്

1 വേഗം വന്നിടും വാനിൽ വേഗം വന്നിടും
യേശുരാജനെ കണ്ടിടുവാനായ്
കൺകൾ കൊതിക്കുന്നേ ഉള്ളം തുടിക്കുന്നേ
ഭാഗ്യ നാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;-

2 സർവ്വദിക്കിൽ നിന്നും ചേർന്ന ശുദ്ധന്മാർ
വാനമേഘേ തമ്മിൽ കാണുമ്പോൾ 
പ്രിയൻ തൻ പാദത്തിൽ മുത്തം ഞാൻ ചെയ്തിടും
ഭാഗ്യനാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;-

3 യേശു മണവാളൻ വന്നിടും നാളിൽ
വാന മദ്ധ്യേ പന്തലൊരുങ്ങും
പൂർവ്വ ഭക്തന്മാരെല്ലാം സാക്ഷികളായിടും
സർവ്വാംഗ സുന്ദരൻ കാന്തയെ ചേർക്കും;-

4 കാന്തനൊരുക്കും സ്വർണ്ണ മേടകൾ
തങ്കത്തെരുക്കളെത്ര ശോഭിതം
സ്വർപ്പുരമെന്റെ സ്വന്തമായ്ത്തീരും
ഭാഗ്യ നാളോർക്കുമ്പോളെൻ പാദം പൊങ്ങുന്നേ;-

More Information on this song

This song was added by:Administrator on 23-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page