Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 394 times.
Assaadhyamaayathonnumilla en daivathin

Assaadhyamaayathonnumilla
en daivathin vaakkukal munpil
parvatham maaridatte kunnukal neengkidatte
maarukilla thante dayakal
aakaasham maaridatte bhoomiyum neengkidatte
maarukilla thante vachanam

yahova nallavanallo - yahova nallavanallo
hallelujah – hallelujah

2 kaattu kaanukilla ningal mazhayum kaanukilla
vishvaasathode kuzhikal vetteedukil
thazhvara vellathaal nirayum
aathmaavinaale krupayennartheedukil
daivathin pravarthikal kaanum;-  yahova…

3 sainyathaaleyalla oru shakthiyaalumalla
aathmaavinaale abhishekathaale
shathruvinte nukam thakarum
adhikaarathaale abhishekathaale
shathruvin kottakal thakarum;-  yahova…

4 yeshuvin naamathinkal ella muzhankalum madangum
vaanathin keezhe bhoomikku meethe
veroru naamavum illa
yeshuvin naamam rakshikkum naamam
evarum chernnangku paadum;-  yahova…

 

അസ്സാദ്ധ്യമായതൊന്നുമില്ല എൻ ദൈവത്തിൻ

1 അസ്സാദ്ധ്യമായതൊന്നുമില്ല
എൻ ദൈവത്തിൻ വാക്കുകൾ മുൻപിൽ
പർവതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെ
മാറുകയില്ല തൻറെ ദയകൾ
ആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെ
മാറുകയില്ല തന്റെ വചനം

യഹോവ നല്ലവനല്ലോ - യഹോവ നല്ലവനല്ലോ
ഹാലേലുയ്യാ  - ഹാലേലുയ്യാ

2 കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകയില്ല
വിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽ
താഴ്വര വെള്ളത്താൽ നിറയും
ആത്മാവിനാലെ കൃപയെന്നാർത്തീടുകിൽ
ദൈവത്തിൻ പ്രവർത്തികൾ കാണും - യഹോവ

3 സൈന്യത്താലെയല്ല ഒരു ശക്തിയാലുമല്ല
ആത്മാവിനാലെ അഭിഷേകത്താലേ
ശത്രുവിൻറെ നുകം  തകരും
അധികാരത്താലെ അഭിഷേകത്താലേ
ശത്രുവിൻ  കോട്ടകൾ തകരും - യഹോവ

4 യേശുവിൻ  നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങും
വാനത്തിൻ കീഴെ ഭൂമിക്കു മീതെ
വേറൊരു നാമവും ഇല്ല
യേശുവിൻ നാമം രക്ഷിക്കും നാമം
ഏവരും ചേർന്നങ്ങു പാടും – യഹോവ

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Assaadhyamaayathonnumilla en daivathin