ആയുസ്സെന്തുള്ളു?നമുക്കിങ്ങായുസ്സെന്തുള്ളു?
ശോകമൂലഗാത്രം പല രോഗബീജങ്ങൾക്കു പാത്രം
ഇതിൽ ജീവൻ നിൽപൊരു സൂത്രം
നിനച്ചീടുകിലെത്രയോ ചിത്രം!
നാലു വിരലതിൻ നീളം കഥപോലെ കഴിയുമീ മേളം
ഉടൽ ദീനതയാണ്ടൊരുനാളം
അണുജീവികൾ പാർക്കുവാൻ മാളം
നാടകത്തിൻ നടൻപോലെ മരുവിടുമീ മാനുജർ ചാലേ
നിജ വേഷമൊഴിഞ്ഞിടും മേലേ
മൃതി വേഗമണയുന്ന കാലേ
മാളികമുകളിൽ കാണാ-മരശേറിയിരിപ്പോരെയീനാൾ
അവർ നാളെ വെറും നിലത്താണു കിടന്നിടുവതെത്രയും കേണു