1 രാവിൽ ഗതസമനേപൂങ്കാവിലാകുലനായ്
ദൈവകോപം വഹിച്ചു വീണു പ്രാർത്ഥിച്ച നാഥാ
2 പാപികളെ രക്ഷിപ്പാൻ പാപം ചുമന്നൊഴിപ്പാൻ
പാപപരിഹാരത്തിൻയാഗമായ്ത്തീർന്ന നാഥാ
3 കാൽവറിയിൽ കുരിശിൽ കാണുന്ന ദൈവസ്നേഹം
ദൈവകുമാരനല്ലോ എൻ പേർക്കു യാഗമായി
4 ഇന്നും എന്നും ശരണം രക്ഷകന്റെ ശരണം
ഒന്നുമതിൽ നിന്നെന്നെ നീക്കുകില്ലന്ത്യം വരെ
5 കാൽകരങ്ങളിലൂടെ ചിന്തിയേ പുണ്യരക്തം
ആകവെ ശുദ്ധമാക്കും പാപിയാം എൻ ഹൃദയം