ഇടയന്റെ കാവൽ ലഭിച്ചിടുവാനായ്
അജഗണമായ് നീ മാറണം
ഇടയന്റെ സ്നേഹം നുകർന്നിടുവാനായ്
കുഞ്ഞാടായ് നീ മാറണം (2)
ചെന്നായ് വരുന്നത് കാണുന്നനേരം
ഓടിപ്പോകില്ലെങ്ങും നിന്നിടയൻ(2)
ജീവൻ ചൊരിഞ്ഞും പ്രാണൻ വെടിഞ്ഞും
നിന്നെ കാത്തിടും നല്ലിടയൻ(2)
പാപമുറിവുകൾ പേറും മനസ്സുമായ്
കൂട്ടം പിരിഞ്ഞേ-കനായിടുമ്പോൾ(2)
കൂട്ടം മറന്നെത്തും ഞാൻ നിന്റെ ചാരെ
സ്നേഹം പകർന്നെന്റെ സൗഖ്യം തരാൻ
മാറിൽ ചേർന്നെന്റെ സ്വന്തമാക്കാൻ(2)