യേശുവേ അങ്ങേ ഞാൻ ആരാധിക്കും
നീയല്ലോ സർവ്വവും നിർമ്മിച്ച ദൈവം
രാജത്വവും സർവ്വാധികാരങ്ങളും
സർവ്വ മഹത്വവും നിനക്കുളളത്
അത്യുച്ചത്തിൽ ഞാൻ എന്നും പാടീടും
യേശുവേ നീ മഹോന്നതൻ
അത്യുച്ചത്തിൽ ഞാൻ എന്നും പാടീടും
യേശുവേ നീ മഹോന്നതൻ
യേശുവേ ദേവൻമാരിൽ നിനക്ക്
തുല്ല്യനായി മറ്റാരുമില്ലാ
അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനെ
നിന്നെപ്പോലെ മറ്റാരുമില്ലാ
വിശുദ്ധിയിൽ മഹിമ ഉളളവനെ
സ്തുതികളിൽ ഭയങ്കരനെ
ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ
ആരാധനയ്ക്കു യോഗ്യൻ നീ മാത്രം