Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 277 times.
Yahovayin daya ennumullathe

Yahovayin daya ennumullathe
thante vishvasthatha shaashvathame
vaanathin keezhe bhoomi meethe
thante daya uyarnnirikkum

1 manushyanil aashrayam vaykkukilla
prabhukkalilorikkalum chaarukilla
vanavum bhoomiyum nirmmichavan
ente aashrayam innumennum;- Yahova...

2 ente balavum kerthiyum thaan
njerukkathilente aashrayavum
ullaasanaadangal jayaghosham
ente koodaarathiluyarnneedum;- Yahova...

3 enne pakaykkunnor lajjikkuvaan
nanmaykkoradayaalam nalkiyone
shathruvin valayil njaan veenidaathe
divyamesha orukkithannone;- Yahova...

4 iddhinam yahova nirmmichathe
Innu’naam’aanandi’chullasikka
neethiyin vaathil kadannukonde
loka’naathane pukazthidaam;- Yahova...

യഹോവയിൻ ദയ എന്നുമുള്ളത്

യഹോവയിൻ ദയ എന്നുമുള്ളത്
തന്റെ വിശ്വസ്തത ശാശ്വതമേ
വാനത്തിൻ കീഴെ ഭൂമി മീതെ
തന്റെ ദയ ഉയർന്നിരിക്കും

1 മനുഷ്യനിലാശ്രയം വയ്ക്കുകില്ല
പ്രഭുക്കളിലൊരിക്കലും ചാരുകില്ല
വാനവും ഭൂമിയും നിർമ്മിച്ചവൻ
എന്റെ ആശ്രയം ഇന്നുമെന്നും;- യഹോവ...

2 എന്റെ ബലവും കീർത്തിയും താൻ
ഞെരുക്കത്തിലെന്റെ ആശ്രയവും
ഉല്ലാസനാദങ്ങൾ ജയഘോഷം
എന്റെ കൂടാരത്തിലുയർന്നീടും;- യഹോവ...

3 എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവാൻ
നന്മയ്ക്കൊരടയാളം നൽകിയോനേ
ശത്രുവിൻ വലയിൽ ഞാൻ വീണിടാതെ
ദിവ്യമേശ ഒരുക്കിത്തന്നോനെ;- യഹോവ...

4 ഇദ്ദിനം യഹോവ നിർമ്മിച്ചത്
ഇന്നുനാമാനന്ദിച്ചുല്ലസിക്ക
നീതിയിൻ വാതിൽ കടന്നുകൊണ്ട്
ലോകനാഥനെ പുകഴ്ത്തിടാം;- യഹോവ...

More Information on this song

This song was added by:Administrator on 26-09-2020