സ്തുതി ചെയ്‌വിനേശുവിനെ
അതിവന്ദിതനാമവനെ
ദൈവമക്കളെല്ലാവരുമേ,
ദിവ്യഭക്തിനിറഞ്ഞകമേ
അവൻ മേദിനിയിൽ വന്നു
പുരി ബേതലഹേം തുടങ്ങി
ഗിരികാൽവറിയിൽ വരെയും
അതിവേദനകൾ സഹിച്ചു
തിരുജീവനെയാടുകൾക്കായ്
തരുവാൻ മനസ്സായവനാം
ഒരു നല്ലിടയൻ ദയയെ
കരുതിടുക നാം ഹൃദയെ
ഹിതമായ് അവനെ തകർപ്പാൻ
സുതരായ് നരരെ ഗണിപ്പാൻ
പിതൃനീതിയിദം നടപ്പാൻ
സുതൻ വന്നിവയാസ്വദിപ്പാൻ
സ്തുതിസ്തോത്രങ്ങൾ സ്വീകരിപ്പാൻ
അവൻ മാത്രമേ മൂവുലകിൽ
ഒരു പാത്രമായുള്ളറികിൽ
സർവ്വഗോത്രവുമേ വരുവിൻ