1 ഇന്നെലകളിലെന്നെ നടത്തിയ ദൈവം
ഇന്നോളം കരുതിയ താതൻ തൻ സ്നേഹം
ഇനിയും നടത്തുവാൻ മതിയായതാൽ
ഇഹത്തിലാധികൾക്കിടയില്ലഹോ(2)
കരുതുന്നവൻ എന്നെ കാക്കുന്നവൻ
കരുമനയിലും എന്നെ പുലർത്തുന്നവൻ
കരം പിടിക്കുന്നവൻ കൂടെയുള്ളതാൽ
കലങ്ങുകയില്ല കൃപ അനുഭവിക്കാം
2 ഇടറിപ്പോയാലും ഈ ഇരുൾ വഴിയിൽ
ഇനിയും നടത്തിടും എൻ പ്രിയ ഇടയൻ
ഇല്ലായ്മകൾ ഈശനിൽ അർപ്പിക്കിൽ
ഇരട്ടി ബലമവൻ ഏകും നിശ്ചയം;-
3 പരാ നിൻ സന്നിധൗ നിന്നിടും ഞാനെന്നും
പൂർണ്ണമല്ലാത്ത എൻ പണിയാലല്ല
പാപി എനിക്കായ് ചൊരിഞ്ഞതാം നിണത്തിൻ
പാവന ശക്തിയിൻ യോഗ്യതയിൽ;-
4 നാളയെ നിനക്കുകിൽ അറിയുന്നില്ല ഞാൻ
നീളുമീ ജീവനിൽ നാളുകളെ
നാഥനാം തന്നുടെ ജീവനാം വചനം
നിർത്തുമീ ഏഴയെ നിർഭയനായ്;-