രാജാധിരാജനെ ശ്രീയേശുനാഥനെ
ഞാനെന്നും സ്തുതിച്ചീടുമേ
കർത്താധികർത്തനെ ലോകരക്ഷകനെ
ഞാനെന്നും പുകഴ്ത്തിടുമേ
1 കൺമണിപോലെന്നെ കാവൽ ചെയ്തിടും(2)
ഉള്ളംകൈയിൽ എന്നെ വഹിക്കും
ദിവ്യവചനത്താൽ ദിനവും നടത്തും
വിശുദ്ധമാം വഴികളിൽ(2);-
2 നിസ്തുലനേഹത്താൽ എന്നെയും വീണ്ടെടുത്ത
സ്നേഹത്തെ ഓർത്തു ഞാൻ പാടും
ശാപമകറ്റി പുതുജീവൻ നൽകി
നിൻ സാക്ഷിയാക്കിയതാൽ(2);-
3 ഇന്നലെയും ഇന്നും അനന്യൻ തന്നെ
അൻപേറും നാഥൻ എന്റെ പ്രിയൻ
ഞാൻ എൻ കൺകൾ ഉയർത്തിടുമ്പോൾ
വൻകരം നീട്ടിടുമെ(2);-