എൻ പ്രാണനാഥന്റെ വരവിനായി
എണ്ണി എണ്ണി ദിനം കാത്തിടുന്നു
എന്നെത്തൻ ഭവനത്തിൽ-ചേർത്തിടുവാൻ
കർത്താവു മദ്ധ്യാകാശെ വരുമേ(2)
1 കാഹളത്തിൻ ധ്വനി കേട്ടിടുവാൻ
കാതുകൾ ഓർത്തു ഞാൻ കാത്തിടുന്നു
എന്നു നീ വന്നിടും എന്നെ നീ ചേർത്തിടും
എന്നാശ തീർത്തിടും നീ(2);- എൻ…
2 ആകാശമേഘത്തിൽ താൻ വരുമ്പോൾ
മന്നിലുറങ്ങിടും ശുദ്ധരെല്ലാം
മറുരൂപം പ്രാപിച്ചു-മണവാളനോടൊത്തു
മണിയറ പൂകിടുമേ(2);- എൻ...
3 മണിയറ തന്നിലെൻ പ്രിയനുമായ്
മണിയറ വാസം തുടർന്നിടും ഞാൻ
ആണിപ്പാടുള്ള തൻ കൈകളാലെൻ
കണ്ണുനീർ തുടച്ചിടുമേ(2);- എൻ…
4 രോഗം ദുഃഖം പീഡ ഒന്നുമില്ല
ദാഹം വിശപ്പുമവിടെയില്ല
ആനന്ദത്തിൻ ഗാനം പാടി ഞാൻ
എപ്പോഴും കർത്താവിനെ സ്തുതിക്കും(2);- എൻ…