ലോകമാകുമീ വാരിധിയിലെൻ
പടകിൽ നീ വരണം
നല്ല അമരക്കാരനായിട്ടെൻ
ജീവ പടകതിൽ-എന്റെ
1 കൂറ്റൻ തിരമാല ഭീകരമാ യ വരും നേരം
വൻ കൊടുങ്കാറ്റിൽ എന്റെ വഞ്ചിയുലഞ്ഞിടും നേരം
ഇരമ്പും കടലും കൊടിയ കാററും ശാന്തമാക്കണം നീ
നാഥാ ശാന്തമാക്കണം നീ;-
2 നിത്യ തുറമുഖത്തെന്നെ നീയെത്തിക്കും നാളിൽ
എണ്ണിക്കൂടാത്തൊരു ശുദ്ധർകൂട്ടം കാണും ഞാനന്നവിടെ
ചേരും ഞാനുമാക്കൂട്ടത്തിലൊത്തുപാടുവാൻ സ്തുതികൾ
നിനക്കു പാടുവാൻ സ്തുതികൾ;-