വരുന്നിതാ യേശു വരുന്നിതാ
വാനമേഘത്തേരിലായ്... വരുന്നിതാ
1 അത്യുന്നതന്റെ മറവിൽ വസിച്ച്
സർവ്വശക്തൻ നിഴലിലായ്
രാത്രിയിലെ ഭയത്തെപ്പോലും
നിനക്ക് പേടിപ്പാനില്ല;- വരുന്നിതാ
2 ഉച്ചയ്ക്ക് നശിപ്പിക്കും
സംഹാരത്തെയും പകൽ
പറക്കും അസ്ത്രത്തേയും
നിനക്ക് പേടിപ്പാനില്ല;- വരുന്നിതാ
3 അവനെന്നോട് പറ്റിയിരിക്കയാൽ
ഞാനവനെ വിടുവിക്കും
നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതെ
നിന്നെ കൈകളിൽ വഹിച്ചിടും;- വരുന്നിതാ...
4 അവനെൻ നാമത്തെ അറികയാൽ
ഞാനവനെ ഉയർത്തിടും
കഷ്ടകാലത്ത് ഞാനവനെ
എന്റെ രക്ഷയെ കാണിക്കും;- വരുന്നിതാ...
5 ദൈവജനമേ ഉണർന്നിടുകാ
കാന്തൻ വരവേറ്റം സമീപമായ്
കാഹളനാദം കേൾക്കുവാനായ്
ഉണരുക നീ ഉണരുക;- വരുന്നിതാ...