നാഥാ എൻ ഉള്ളം
നിന്നിലേക്ക് ഉയർത്തിടുന്നു
പ്രീയനെ എൻ കാൽകൾ
നിൻ സാന്നിധേ ഉറപ്പിക്കുന്നു.
നിന്നെ കാത്തിരിക്കും അടിയൻ
ലജ്ജിച്ചു പോവുകയില്ല.
എൻ വിജയത്തിൻ കൊടിയേ
നിന്റെ കൃപയാൽ ഉയർത്തിടും ഞാൻ
നാഥാ എൻ...
നിന്റെ വഴികൾ എന്നെ അറിയിക്കണമേ
നിന്റെ മൊഴികൾ എന്നെ നയിക്കേണമേ(2)
ഇരുൾ നിറയും ജീവിത വഴിയിൽ
കനൽ എരിയും നോവിൻ മരുവിൽ
ഓരോ ദിനവും അങ്ങിൽ പ്രത്യാശ വെക്കാൻ
എന്നെ നീ സൗമ്യനാക്കൂ;- നാഥാ എൻ...
എന്റെ നിലവിളി അങ്ങിൽ ചേർക്കേണമേ
എൻ പ്രാർത്ഥനയിൽ ശബ്‌ദം കേൾക്കേണമേ
എൻ ഹൃദയം ക്ഷീണിക്കുമ്പോൾ
എൻ കാലുകൾ ഇടരും നേരം
ഓരോ ദിനവും അങ്ങേ മറവിൽ വസിപ്പാൻ
എന്നെ നീ യോഗ്യയാക്കൂ;- നാഥാ എൻ...