യേശു മഹാൻ ഉന്നതൻ സർവ്വ നാവും വാഴ്ത്തിടും
സർവ്വ മുഴങ്കാലും മടങ്ങീടുമേ
വാന ദൂതസേനയോടൊപ്പമാർത്തു പാടുവിൻ
യേശു മഹാൻ ഉന്നതനെന്നാർക്കുവിൻ
മഹോന്നതൻ മഹത്വധാരി തേജസിൻ മകുടം താൻ
മഹിമ വിട്ടു മന്നിടത്തിൽ വന്നവൻ
തേജസ്സിൻ പ്രഭയവൻ തത്വത്തിന്റെ മുദ്രയും
സകലറ്റെയും വൻ ഭുജത്തിൽ വഹിക്കുന്നോൻ
ആദിയന്തമായവൻ പുരാതനത്വമുള്ളവൻ
സകലത്തിനും ആദികാരണനവൻ
കേവലം തൻ വാക്കിനാൽ സർവ്വവും ചമച്ചവൻ
കേവലം ഈ സാധുവിനെ തേടിയോൻ
കണ്ണുനീർ കണ്ടാൽ മനസ്സലിയും ദൈവപുത്രൻ താൻ
കണ്ണിമക്കും നേരത്തിൽ വരുന്നവൻ
എണ്ണുവാൻ കഴിഞ്ഞിടാത്ത നന്മകൾ ചൊരിഞ്ഞവൻ
എന്നുമെന്നും ശ്രേഷ്ടമായ് നടത്തുവോൻ