തേടി വന്നു.. എന്നെയും തേടി വന്നു...
കാൽവരി ക്രൂശിലെ ദിവ്യസ്നേഹം..
പാപിയാം എന്നെയും തേടിവന്നു.. പാപിയാം എന്നെയും തേടിവന്നു..
അത്യത്ഭുത.. അഗാധസ്നേഹം..
ആരാലും വർണ്ണിപ്പാൻ അസാധ്യമേ... ||2
നാളെന്നും ഘോഷിക്കും തൻ സ്നേഹത്തെ..
മാറ്റമില്ലാത്ത തൻ സ്നേഹത്തെ.. ||2
കടുംചുവപ്പായിരുന്ന എൻ പാപത്തെ...
ഹിമം പോലെ താൻ വെളുപ്പിച്ചു..
സ്വർഗീയമാം പൗരത്വം ഏകി എന്നിൽ..
ക്രിസ്തുവിൽ എന്നെ ധന്യനാക്കി...
ആശയറ്റ എൻ ജീവിത വീഥിയിൽ..
പ്രത്യാശയിൻ ദൂതുമായി നീ വന്നു...
നിത്യമാം സൗഭാഗ്യം ഏകി എന്നിൽ..
ക്രിസ്തുവിൽ എന്നെ സമ്പന്നനാക്കി....