cheriya aattin kuttame bhayappedendini
karuthum karthaneshuvalle koodeyullathe
bhayappedentini-naam bhayappedentini
karuthum karthaneshuvalle koodeyullathe
1 kashta nashta shodhanakaleri varumpol
nadamaya jeevithapadaku kanumpol
orthido nee yosephin uyarnna kattkal
kandeduka vishvasathin pon chenkol munnil;-
2 uyaram koottum shathru thante kazhuku marangal
ennaal niyamam mattum rekha mattum yeshuvin kaikal
velippettedum daiva paithalinte marupadi
thakarnnupokum shathruvinte shakthi shramgal;-
3 mari nilkkum sagarajalam mathilupol
nerpatha nalkum rakshayekum yeshuvin kaikal
onnu njanarinjidunnu daivam snehamaam
pin marukilla vela cheyyum yeshuvinnay;-
ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി
ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി
കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്
ഭയപ്പെടേണ്ടിനി-നാം ഭയപ്പെടേണ്ടിനി
കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്
1 കഷ്ടനഷ്ട ശോധനകളേറി വരുമ്പോൾ
നഷ്ടമായ ജീവിതപടകു കാണുമ്പോൾ
ഓർത്തിടൂ നീ യോസേഫിൻ ഉയർന്നകറ്റകൾ
കണ്ടീടുക വിശ്വാസത്തിൻ പൊൻ ചെങ്കോൽ മുന്നിൽ;-
2 ഉയരം കൂട്ടും ശത്രു തന്റെ കഴുകു മരങ്ങൾ
എന്നാൽ നിയമം മാറ്റും രേഖ മാറ്റും യേശുവിൻ കൈകൾ
വെളിപ്പെട്ടീടും ദൈവ പൈതലിന്റെ മറുപടി
തകർന്നുപോകും ശത്രുവിന്റെ ശക്തി ശ്രമങ്ങൾ;-
3 മാറി നിൽക്കും സാഗരജലം മതിലുപോൽ
നേർപാത നൽകും രക്ഷയേകും യേശുവിൻ കൈകൾ
ഒന്നു ഞാനറിഞ്ഞിടുന്നു ദൈവം സ്നേഹമാം
പിൻ മാറുകില്ല വേല ചെയ്യും യേശുവിന്നായ്;-