ഈ മരുയാത്രയതിൽ നിന്നെ തനിയെ വിടുകയില്ലാ
ഭാങ്ങളേറിടുമ്പോൾ കൂടെ വരും സഖിയായ്
ഉള്ളം തകർന്നീടുമ്പോൾ തള്ളയാം യേശുനാഥൻ
ഉള്ളം കരങ്ങളിനാൽ വന്നു തലോടിടുന്നൂ
യാത്ര ഇനി എത്രയോ കാലുകൾ ഇടറിടുന്നേ
താമസമോ പ്രിയനേ കാഹളം കേട്ടിടുവാൻ
രാത്രിയിൻ യാമങ്ങളിൽ കൺകൾ നനഞ്ഞീടുമ്പോൾ
എന്തിനു കരയുന്നെന്ന് ചോദിപ്പാൻ യേശുമാത്രം
ഓടി ഞാൻ ദൂരമേറേ തേടിഞാൻ സ്നേഹമേറേ
നേടീയതോ നശ്വരം ബന്ധങ്ങൾ ബന്ധനങ്ങൾ
ഞാൻ പരദേശിയല്ലോ സ്വന്തമായ് ഒന്നുമില്ലാ
ഓടുന്നു ലാക്കിലേക്ക് പാടുകൾ ഏറ്റവനായ്