ജയ ജയ മംഗളം പാടിടുന്നു ഞങ്ങൾ
ഉന്നതങ്ങളിൽ വാഴും മനുവേലന്
സ്തുതികൾ പാടിടുന്നു ഞങ്ങൾ ദിനം ദിനം
1 പാപികൾ തൻ വീണ്ടെടുപ്പിനായ്
പാപ ലോകത്തിൽ ജാതനായ് ഈശൻ
ചൊരിഞ്ഞ ശ്രോണിതം ഞങ്ങൾക്കായി
നവ്യ ജീവൻ നൽകിടാൻ;-
2 ദുഃഖിതർക്കാശ്വാസദായകൻ നീ
അനാഥർക്കേക താതനും നീ
നിൻ സന്നിധാനത്തിൽ വന്നിടുന്നു
ഏകുക നൽവരങ്ങൾ;-