വാഴ്ത്തി വണങ്ങുന്നേശുവേ
ഉന്നതമാം നിൻ നാമത്തെ
സ്തുതികൾക്കും പുകഴ്ചയ്ക്കും
യോഗ്യനാം പരിശുദ്ധനായ യഹോവയെ
സ്വർഗ്ഗമഹിമകൾ വിട്ടിഹലോകേ
മനുഷ്യനായ് അവതരിച്ചു
പാപിയെന്നെ നിൻ മകനാക്കുവാൻ
ഇത്രമേൽ സ്നേഹിച്ചതു കൃപമാത്രമേ
എല്ലാ നാമത്തിലും ഉന്നതനാമം
ദൂതന്മാർ പാടി സ്തുതിക്കുന്ന നാമം
രക്ഷയേകും നാമം സൗഖ്യമേകും നാമം
യേശുവിൻ നാമം അത്യുന്നത നാമം
പ്രതീക്ഷയെല്ലാം അറ്റുപോം വേളയിൽ
സാന്ത്വനമായെന്നരികിൽ വരുന്നു
ഭയപ്പെടേണ്ട ചാരെ ഞാനുണ്ട്
എന്നുര ചെയ്തു യേശുവല്ലോ