അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപയരുള്‍ക യേശു പരനേ
എവിടെല്ലാമീ നിശയില്‍ മൃതി നടന്നിടുണ്ട് പരനേ
അതില്‍ നിന്നെന്നെ പരിപാലിച്ച കൃപയ്ക്കായ് സ്തുതി നിനക്കെ
നെടുവീര്‍പ്പിട്ടു കരഞ്ഞിടുന്നു പല മര്‍ത്യരീ സമയേ
അടിയന്നുള്ളില്‍ കുതുകം തന്ന കൃപയ്ക്കായ് സ്തുതി നിനക്കു
കിടക്കയില്‍വച്ചരിയാം സാത്താന്‍ അടുക്കാതിരിപ്പതിനെന്‍
അടുക്കല്‍ ദൂത ഗണത്തെ കാവല്‍ അണച്ച കൃപയനല്പം
ഉറക്കത്തിനു സുഖവും തന്നെന്‍ അരികെ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ ബലമായ് കാത്ത തിരുമേനിക്ക് മഹത്വം
അരുണന്‍ ഉദിച്ചുയര്‍ന്നീ ക്ഷിതി ദ്യുതിയാല്‍ വിളങ്ങിടും പോല്‍
പരനെ എന്റെ അകമേ വെളിവരുള്‍ക തിരു കൃപയാല്‍