1.കാൽവറി ക്രുശിൽ കാണുന്ന ദൈവത്തിൻ സ്നേഹം
എന്നെയും വീണ്ടെടുത്ത എന്റെ രക്ഷകൻ സ്നേഹം
ഏകജാതനാം യേശുവേ പാതകർക്കായിതന്ന സ്നേഹം
എത്ര സ്തുതിച്ചാലും മതിവരുമോ?
2.ശത്ര്യുവായിരുന്ന എന്നെ ദൈവപുത്രനാക്കിടുവാൻ
നാശപാപിയായ എന്റെ ശാപശിക്ഷ ഏറ്റെടുത്തു
ക്ര്യൂശിൽമരിച്ചു ജയംവരിച്ചു
അതെത്ര സ്തുതിച്ചാലും മതിവരുമോ?
3.താതൻ സന്നിധിയിലെന്നും പക്ഷവാദം ചെയ്തുകൊണ്ടും
ശുദ്ധാത്മവിനാലെ എന്നെ ഭൂവിലെന്നും വഴിനടത്തി
തോളിലേന്തിടും പ്രിയൻ സ്നേഹത്ത
എത്ര സ്തുതിച്ചാലും മതിവരുമോ?
4.സ്വർഗ്ഗഭവനം ഒരുക്കി വേഗം വരും മണവാളൻ
സ്വർഗ്ഗസേനയോട്ചേർന്നു ഉയർത്തീടും പൊൻനാമം
നിത്യം പാടീടും കർത്തൻ സ്നേഹത്ത
എത്ര സ്തുതിച്ചാലും മതിവരുമോ?