എനിക്കായ് മരിച്ചവനെ
എന്നെ നന്നായി അറിയുന്നോനെ
എൻ പാപമെല്ലാം പോക്കി
തിരുരക്തത്തിൽ കഴുകീടണേ
1 പണിയണമേ തിരുപാത്രമായ്
ചൊരിയണമേ തിരുകൃപകളെന്നിൽ
മെനയണമേ നിൻ തിരുഹിതംപോൽ
സമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്;-
2 കടുംചുവപ്പായതാം പാപങ്ങളും
കഴുകേണമെ കനിവുളള ദൈവമേ
നിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ
മായിക്കണെ എൻ കുറവുകളേ;-
3 നിൻവഴി ഏതെന്ന് കാണിക്കണേ
അതിലേ നടപ്പാൻ അരുളേണമേ
നീ തന്നതാം വേലയെ തികച്ചീടുവാൻ
പകർന്നീടണെ നിൻ ആത്മശക്തി;-
4 കയ്പ്പിന്റെ ശോധന പെരുകീടുമ്പോൾ
ബലത്തോടെ നടപ്പാൻ പിടിക്കേണമേ
നീ അടിക്കിലുമെന്നെ മറക്കാത്തവൻ
ചേർത്തീടണെ നിൻ മാർവ്വരികിൽ;-