ഈ പാരിൽ നാം പരദേശികളാം
നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാം നമ്മൾ സൗഭാഗ്യവാന്മാർ
1 മണ്മയമാമീയുലകത്തിൽ മാനവൻ നേടും മഹിമകളോ
മാഞ്ഞിടുന്നെന്നാൽ മരിച്ചുയിർത്ത മന്നവനെന്നും മഹാൻ;-
2 ദേശമെങ്ങും പോയിനീ നമ്മൾ യേശുവിൻ നാമം ഉയർത്തീടുക
കുരിശിൽ മരിച്ചു ജയം വരിച്ച ക്രിസ്തുവിൻ സേനകൾ നാം;-
3 അവനിയിൽ നാമവനായിട്ടിന്നു അപമാനമേൽക്കിൽ അഭിമാനമാം
ക്രിസ്തുവിങ്കലെന്നും നമുക്കു ജയം ജയം ജയം ഹല്ലേലൂയ്യാ;-
4 തന്നരികിൽ വിൺപുരിയിൽ നാം ചെന്നിടുന്നു പ്രതിഫലം താൻ
തന്നിടുമൊന്നും മറന്നിടാതെ ആ നല്ലനാൾ വരുന്നു;-