1 ബലമുള്ള കരങ്ങളിൽ തരുന്നു
ബലത്തോടെ നടത്താൻ ദിനവും
ഈലോക യാത്രയോ ക്ഷണികം
അതിലുള്ള ജീവിതം കഠിനം-ബലമുള്ള
2 യഹോവയാൽ കഴിയാത്ത കാര്യമുണ്ടോ
ഏതുമില്ലെന്നുള്ളം ചൊല്ലിടുന്നു
ആലോചനയിൽ വലിയവാനാം
പ്രവർത്തികളിൽ ശക്തിമാനവന്താൻ-ബലമുള്ള
3 യഹോവെക്കു മറവായ കാര്യമുണ്ടോ
ഏതുമില്ലെന്നുള്ളം ചൊല്ലിടുന്നു
ആകാശം ഭൂമിയും നിറഞ്ഞവാനാം
അദൃശ്യനാം ദൈവത്തിൻ സൃഷ്ടികൾ നാം-ബലമുള്ള