പോയിടും ഞാൻ നിൻകൃപയാൽ
ഇടറിടാതെ പിന്മാറിടാതെ
പാഴ്മരുഭൂമിയിൽ തളർന്നിടാതെ(2)
യേശുവേ! രക്ഷകാ! കർത്തനേ! നാഥനേ(2)
1 കൂരിരുളിൻ താഴ്വരയിൽ
നടന്നീടിലും ഭയപ്പെടില്ല(2)
ദീപമെന്റെ പാതയ്ക്കവൻ
ജീവനാഥൻ നയിക്കുമെന്നെ(2)
ജീവനാഥൻ നയിക്കുമെന്നെ;- പോയിടും...
2 മാനം ധനം ലോകസുഖം
മാടിയെന്നെ വിളിച്ചീടിലും(2)
മായസുഖം വേണ്ടെനിക്ക്
യേശു പോയ പാതമതി(2)
യേശുപോയ പാതമതി;- പോയിടും…
3 പഴി നിന്ദ പരിഹാസം
ഏറ്റെന്നാകിലും മാറുകില്ല(2)
കാൽവറിയിൽ പ്രാണനാഥൻ
ഏറ്റതെല്ലാം ഓർത്തിടും ഞാൻ(2)
ഏറ്റതെല്ലാം ഓർത്തിടും ഞാൻ;- പോയിടും...