1 എന്റെ പ്രാണപ്രിയാ നീ എന്നു വന്നീടും
എനിക്കു നിന്നേ കാണ്മാൻ ആർത്തിയായ്
എന്നേ നിൻ അരികിൽ ചേർത്തിടുവാനായ്
എൻ ജീവനാഥാ നീ എന്നു വന്നിടും(2)
ഏറെ കഷ്ടമേറ്റെന്നെ വീണ്ടവനെ
എന്നേ കൂട്ടവകാശിയാക്കിയോനേ
എനിക്കു വേണ്ടതെല്ലാം നല്കുവോനെ
എന്നേച്ചേർത്തിടുവാൻ നീ എന്നു വന്നിടും
2 എനിക്കായ് വീടൊരുക്കാൻ പോയവനെ
എത്രകാലം ഇനി കാത്തീടേണം
എൻ ചുറ്റും ശത്രുക്കൾ കൂടീടുന്നേ
എൻ പ്രിയ വേഗം നീ വന്നീടണേ;- ഏറെ...
3 എനിക്കായ് മദ്ധ്യാകാശേ വരുന്നവനേ
എന്നാധി തീർത്തിടുവാൻ വരുന്നവനേ
എന്നു നീ വന്നെന്നെ ചേർത്തിടും നാഥാ
എന്നാത്മനാഥനാം യേശുപരാ;- ഏറെ...