1 നീർതുള്ളി പോരപ്പാ ദാഹം ഏറെയുണ്ടേ
ജീവ നീരിനായ് ആവലോടെ ഞാൻ(2)
ശുദ്ധി ചെയ്കെന്നെ വാസം ചെയ്തിടുവാൻ
പാവനാത്മാവേ ഉന്നതനം പ്രാവേ(2)
പെരും നദിയായി ഒഴുകണമേ
പിന്മമഴയായ് പെയ്യെണമേ(2)
2 യേശുവിൻ വാഗ്ദത്തം ഈ നല്ല കാര്യസ്ഥൻ
സത്യ പാതയിൽ നയിക്കും സ്നേഹിതൻ(2)
പുതുജീവനേകി പുതു ഭാഷയോടെ
ധൈര്യമായി വിളിക്കാം, അബ്ബാ-പിതാവേ(2);- പെരും..
3 ആത്മ നിറവിൽ ഞാൻ യേശുവെ സ്നേഹിക്കും
ആത്മ ശക്തിയിൽ യേശുവിൻ സാക്ഷിയാകും(2)
അഭിഷേകത്തോടെ അധികാരത്തോടെ
ആഗതമായിതാ, ദൈവരാജ്യം(2);- പെരും..