സ്തുതികളിൽ ഉന്നതൻ ആയവനേ
രക്ഷകൻ യേശുവേ രാജാവേ
പരിചയും നീ എന്റെ ശരണവും നീ
എന്റെ ശൈലവും കോട്ടയും നീ
കൃപയേ കൃപയേ ദൈവകൃപയേ
പകരണമേ കൃപ അടിയനിതാ
കൃപയിൻ ഉറവിടം ആയവനേ
നിൻ കൃപ മതി എനിയ്ക്ക്;-
സ്തുതികൾക്കു യോഗ്യനേ സ്തുതിച്ചിടുന്നേ
രക്ഷകനേശുവെ വാഴ്ത്തിടുന്നേ
നിറയ്ക്കണമേ ആത്മശക്തി എന്നിൽ
പകരണമേ നിൻ കൃപ ഏഴയിൽ;-
ഐക്യത ഞങ്ങളിൽ നിറഞ്ഞിടുവാൻ
ആത്മാവിൽ ഞങ്ങളെ ഒരുക്കേണമെ
സാത്താന്യശക്തിയെ ജയിച്ചീടുവാൻ
സ്വർഗ്ഗീയ ദർശനം പകർന്നീടണേ;-
ഉന്നതനേ അങ്ങേ സ്തുതിച്ചീടുന്നേ
സത്യത്തിലും ആത്മശക്തിയിലും
ഉറപ്പുള്ള പാറയാം എൻ ദൈവമേ
സതുതിച്ചീടുന്നേഴകൾ പുതുബലത്താൽ;-