കണ്ണിന്റെ കണ്മണി പോലെ എന്നെ കാത്തിടണേ
വീഴാതെ എന്നും കാത്തിടേണം
താഴാതെ എന്നും ഉയർത്തിടേണം
1 തിരുഹിതം ഞാൻ ചെയ്തിടുവാൻ
എന്നെ എന്നും പ്രാപ്തനാക്കും
തിരു നന്മകൾ പ്രാപിചീടാൻ
എന്നെ എന്നും യോഗ്യൻ ആക്കും;- കണ്ണിന്റെ...
2 തിരുവചനം ധ്യാനിച്ചീടാൻ
എന്നെ എന്നും ഒരുക്കീടേണം
തിരു വഴിയെ നടന്നിടുവാൻ
എന്നെ എന്നും നയിച്ചീടേണം;- കണ്ണിന്റെ...
3 തിരുനാമം കീർത്തിച്ചീടാൻ
തിരുസന്നിധി എന്ന ഭയം
തിരുരാജ്യം പൂകുവോളം
തിരു കരങ്ങളിൽ വഹിച്ചീടേണം;- കണ്ണിന്റെ...