വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻ
നന്ദിയാൽ നിറഞ്ഞു പൊന്നേശുരാജനെ
ഈ മരുവിലെന്റെ നാളെല്ലാം
1 സീയോൻ പാതയിൽ എന്റെ യാത്രയോ
കാഴ്ചയാലല്ല വിശ്വാസത്താലത്രേ
വീഴ്ചകൾ വന്നിടാതെ പൂർണ്ണനായ് നിറുത്തീടുവാൻ
തൻകൃപ തന്നുനിത്യം- കാത്തിടുന്നെന്നെയവൻ;- വാഴ്ത്തി...
2 ആത്മനാഥനെ പകച്ച ലോകമെ
നിന്റെ പ്രീതി ഞാൻ തേടുകില്ലൊട്ടും
നാഥനു മുൾമുടി ഏകിയ ലോകമെ
നിൻ പ്രതാപങ്ങൾ ഞാൻ വെറുക്കുന്നു;- വാഴ്ത്തി...
3 സാക്ഷികൾ സഞ്ചയത്തെ എൻചുറ്റും കാണുകയാൽ
സകല ഭാരവും വെടിഞ്ഞോടിടുന്നു
വിശ്വാസനായകനെ എൻ മുൻപിലായ് കാണുന്നതാൽ
ജയത്തിൻ ഗാനങ്ങൾ ആലപിച്ചീടുന്നു ഞാൻ;- വാഴ്ത്തി...
4 മന്നിൽ ഖിന്നതകൾ വന്നിടും നേരത്തിൽ
ചേലെഴും സ്നേഹഭുജം താതൻ നീട്ടിടുമേ
ഈ മഹൽ സ്നേഹമെന്നാൽ വർണ്ണിപ്പാനാവതല്ലേ
തന്നിടുന്നേഴയെന്നെ നിത്യം നിൻസേവചെയ്വാൻ;- വാഴ്ത്തി...
5 സീയോൻ മലയിൽ കുഞ്ഞാടിനോടൊത്തു
നില്ക്കും കാലമിങ്ങാസന്നമാകയാൽ
വിശ്വാസം കാത്തു ഞാൻ ഓട്ടം തികച്ചിടും
നീതിയിൻ മുടി എനിക്കു സ്വന്തമേ;- വാഴ്ത്തി...