Malayalam Christian Lyrics

This song has been viewed 493 times.
Aarivar aarivar nilayangki dharichcha
ആരിവർ ആരിവർ നിലയങ്കി ധരിച്ച

ആരിവർ ആരിവർ നിലയങ്കി ധരിച്ച ഇവർ ആർ?
അല്ലയോ ഏറിയ ഉപദ്രവം അതിൽ നിന്നു വന്ന മനുജരിവർ

1 അങ്കികൾ കുഞ്ഞാട്ടിൻ-തിരു ചങ്കതിൽ-നിന്നൊഴുകും
തങ്കച്ചോരയിൽ കഴുകി അവർ നന്നായ് അങ്കികൾ വെളുപ്പിച്ചഹോ;- ആരിവർ...

2 ആകയാൽ അവർ- ഇനിയും- ദൈവ-സിംഹാസനത്തിൻ മുന്നിൽ
ആകവെ ഇരുന്നുതന്നാലയ-ത്തിൽ രാ-പ്പകലവർ- സേവ ചെയ്യും;- ആരിവർ...

3 സിംഹാസനസ്ഥനീശൻ വാസമാകുമ-വർ നടുവിൽ
ദാഹം വിശപ്പുമില്ല വെയിൽ ചൂടുമില്ല സുഖം അവർക്കെന്നുമഹോ;- ആരിവർ...

4 ജീവ നീരുറവ കൾക്കുവഴി ജീവനായകൻ നടത്തും
ദൈവം-തുടച്ചീടും കൺകളിൽ നിന്നു അവരുടെ കണ്ണുനീർ-താൻ;- ആരിവർ...

More Information on this song

This song was added by:Administrator on 12-07-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page