സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ ദൈവപിതാവിന്
സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ പുത്രനാം ക്രിസ്തുവിന്
സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ ആത്മാവാം ദൈവത്തിന്
സ്തോത്രയാഗം അർപ്പിക്കുന്നു ഞാൻ എന്റെ ആത്മരക്ഷകന്
നന്ദിയോടെ ഓർക്കുന്നു ദൈവസ്നേഹത്തിനാഴത്തെ
നന്ദിയോടെ നൽകുന്നു സ്തോത്രമാകും സ്തുതി
അന്നവസ്ത്രാദികൾതന്നു ദൈവം പോഷിപ്പിച്ചു
ആവശ്യനേരത്തു ദൈവം നന്നായ് വഴിനടത്തി
കൺമണി പോൽ എന്നെ സൂക്ഷിച്ചു കർത്തൻ തൻ വൻകരത്തിൽ
കാത്തുഎന്നെ നിത്യം പാലിച്ചു ശത്രുവിന്റെ കയ്യിൽ നിന്നും
തന്നെനിക്കു ദൈവസ്നേഹം പുത്രനാം ക്രിസ്തുവിൽ
വന്നുദൈവം വചനമായി സ്വർഗ്ഗീയ മഹിമ വിട്ടു
കാണുന്നു ദൈവസ്നേഹത്തെ ഞാനാ കാൽവറിയിൽ
ചൊരിഞ്ഞു തൻ തിരു രക്തം എന്റെ പാപം പോക്കുവാനായ്
We bring sacrifice of praise
Unto the house of the Lord
We bring sacrifice of praise
Unto the house of the Lord
And we offer Upto You
The sacrifices thanks giving
And we offer upto
You sacrifices of praise