ഇന്നു നീ മരിച്ചാൽ നിത്യത എവിടെ?
ലോക ധനം സുഖം വെറുത്തീടുക
പാപ വഴികളെ ഉപേക്ഷിക്ക(2)
1 നിത്യത നേടുവാൻ ആത്മരക്ഷ നേടുവാൻ
മായാ ലോകം നശിച്ചീടുമേ
തൻ നീതി തൻ ഭക്തർ എന്നെന്നുമേ;- ഇന്നു...
2 കർത്തൻ തൻ വെളിച്ചം നിത്യതയിൽ ദിനം
സുര്യനും ചന്ദ്രനും ഇല്ലയവിടെ
പാപ രോഗം പൂർണ്ണമായി മാറിടുമേ;- ഇന്നു…
3 നന്മകൾ ചെയ്തു ജീവിക്കു സോദരരേ
പ്രതിഫലം നൽകും നിശ്ചയമായ്
കർത്തൻ കൂടെ വാഴും യുഗായുഗമായ്;- ഇന്നു...