1 ആത്മ ഫലങ്ങളാൽ നിറഞ്ഞിടുവാനായ്
ആത്മാവിൻ മാരിയാൽ നനച്ചിടണേ
ആദ്യസ്നേഹം നിലനിർത്തിടാനായ്
ആത്മദാനത്താൽ നിറയ്ക്കേണമേ
പരിശുദ്ധാത്മാവിൽ നിറഞ്ഞാൽ
നിങ്ങളെൻ സാക്ഷികളാകും
ഭൂമിയിൽ എല്ലായിടത്തും
നിങ്ങളെൻ സാക്ഷികളാകും
2 പാപത്തിൻ അനർത്ഥങ്ങൾ അറിയാൻ
നീതിയിൻ ബോധം ഉണരാൻ
ന്യായവിധിയുടെ അറിവുകളേകാൻ
പരിശുദ്ധാത്മാവേ വരണേ;- പരിശു...
3 വചനത്തിൽ വേരൂന്നിവളരാൻ
ആത്മാവിനെ അനുസരിക്കാൻ
വരം ഞങ്ങൾക്കെന്നും ലഭിച്ചിടുവാൻ
പരിശുദ്ധാത്മാവേ വരണേ;- പരിശു...
3 വചനത്തിൽ വേരൂന്നിവളരാൻ
ആത്മാവിനെ അനുസരിക്കാൻ
വരം ഞങ്ങൾക്കെന്നും ലഭിച്ചിടുവാൻ
പരിശുദ്ധാത്മാവേ വരണേ;- പരിശു...
4 യേശുവിൻ സാക്ഷിയായ് തീരാൻ
സ്നേഹത്തിൻ സാക്ഷ്യമായ് മാറാൻ
ജീവൻ നമ്മിലേക്ക് പകർന്നീടുവാൻ
പരിശുദ്ധാത്മാവേ വരണേ;- പരിശു...