കാണുക നീ യേശുവിൻ സ്നേഹത്തെ
കാൽവരി മലയിലെ ക്രുശിന്മേൽ
ചിന്തിച്ചീടുവിൻ നീ സോദരാ
സ്വന്തമായ് നിന്നെ നാഥൻ തീർക്കുവാൻ
ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ
ബന്ധനസ്ഥനായ് കിടന്ന നിന്നേയും
ബന്ധനത്തിൽ നിന്നും വിടുവിചീടാൻ
ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ
അന്ധകാരത്തിൽ കിടന്ന നിന്നേയും
കാന്തയായ് തന്റെ കൂടെ വാഴുവാൻ
ചിന്തിരക്തം നിന്നെ രക്ഷിചീടുവാൻ