Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 667 times.
Choodum pon kireedam njaan

1 choodum ponkireedam njan mahatwathil
vaazhum nithyathejasin prabhaavathil
maarum anthakaaram neengum chinthabhaaram
kedamo poypokum priyan vanaal

priyan vanaal priyan vanaal
en kedamo poypokum priyan vanaal

2 kaanum njan pranapriyante laavanyam
varnikum prashasthamaay than kaarunyam
keerthikum thirunaamam slakikum than premam
hridymaay niseemam priyan vanaal - priyan....

3 nilkum njan vishudharin samoohathil
paadum halelujah ghosha shabthathil
vandikum sashtaangam chumbikum prathyangam
nithyavum saanandam priyan vanaal - priyan....

4 pinchelum kunjaadine nisandeham
swacharandam oolpookum njanum swargeham
vaazhum thripthiyode ennum verpedaathe
bhaktharodukoode priyan vanaal - priyan....

 

 

ചൂടും പൊൻകിരീടം ഞാൻ മഹത്വത്തിൽ

1 ചൂടും പൊൻകിരീടം ഞാൻ മഹത്വത്തിൽ
വാഴും നിത്യതേജസ്സിൻ പ്രഭാവത്തിൽ
മാറും അന്ധകാരം നീങ്ങും ചിന്താഭാരം
ഖേദമോ പൊയ്പ്പോകും പ്രിയൻ വന്നാൽ

പ്രിയൻ വന്നാൽ പ്രിയൻ വന്നാൽ
എൻ ഖേദമോ പൊയ്പ്പോകും പ്രിയൻ വന്നാൽ

2 കാണും ഞാൻ പ്രാണപ്രിയന്റെ ലാവണ്യം
വർണ്ണിക്കും പ്രശസ്തമായ് തൻ കാരുണ്യം
കീർത്തിക്കും തിരുനാമം ശ്ളാഘിക്കും തൻ പ്രേമം
ഹൃദ്യമായ് നിസ്സീമം പ്രിയൻ വന്നാൽ;- പ്രിയൻ...

3 നിൽക്കും ഞാൻ വിശുദ്ധരിൻ സമൂഹത്തിൽ
പാടും ഹല്ലേലുയ്യാ ഘോഷശബ്ദത്തിൽ
വന്ദിക്കും സാഷ്ടാംഗം ചുംബിക്കും പ്രത്യംഗം
നിത്യവും സാനന്ദം പ്രിയൻ വന്നാൽ;- പ്രിയൻ...

4 പിൻചെല്ലും കുഞ്ഞാടിനെ നിസ്സന്ദേഹം
സ്വച്ഛന്ദം ഉൾപൂകും ഞാനും സ്വർഗേഹം
വാഴും തൃപ്തിയോടെ എന്നും വേർപെടാതെ
ഭക്തരോടുകൂടെ പ്രിയൻ വന്നാൽ;- പ്രിയൻ...

More Information on this song

This song was added by:Administrator on 15-09-2020